Wednesday, 23 October 2013

human generation is yet to come..

വിദ്യാഭ്യാസവും അറിവും കൂടിയത് കൊണ്ടാവാം, ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഇപോൾ പകലുപോലും സ്ത്രീകള്ക്ക് സമാധാനത്തോടെ പുറത്തിറങ്ങാൻ കഴിയാത്തത്.. !!

പോലീസിന്റ ലോക്കപ്പിൽ ഇട്ടുള്ള കുനിച്ചു നിർത്തി ഇടിയല്ല, നല്ല തെക്കുവടക്കെൻ നാടൻ തല്ലു കിട്ടാത്തതിന്റെ കുറവുകൾ കുറച്ചൊന്നുമല്ല, നമ്മുടെ പല മാന്യ ജനങ്ങള്ക്കും.. ഇതു നാണയത്തിന്റെ ഒരു വശം ആണെങ്കിൽ;  മറു വശത്ത് കണ്മുമ്പിൽ കാണുന്ന അക്രമങ്ങല്കും, അനീതിക്കും എതിരായി ഒരു വാക്ക് സംസാരിക്കാനോ, പ്രതികരിക്കാനോ കഴിയാത്ത ഒരു സമൂഹമാണ്  നമ്മുടെ നൂറു ശതമാനം സാക്ഷരത നേടിയ നാടിന്റെ ഇപ്പോഴുള്ള സമ്പത്ത്..

'ഞാനും എന്റെ കുടുംബവും' എന്ന ഇടുങ്ങിയ മാനസിക അവസ്ഥയിൽ നിന്നും, "ലോകം മുഴുവൻ സന്തോഷവും സുഖവുമായിരിക്കണം " എന്ന വിശാലമായ ചിന്തയിലേക്ക് എത്തിച്ചേരുവാൻ - ഇനി യേത് തലമുറയ്കായി കാത്തിരിക്കണം എന്നറിഞ്ഞുകൂടാ.. !!

Sunday, 13 October 2013

to GENERATE a GENERATION..

അയാൾ യാത്ര തുടങ്ങുകയാണ്...

ഒന്നിനും സമയം തികയാത്ത പുതിയ യുഗത്തിൽ നിന്നും, സമൂഹത്തിനായി അൽപ സമയം മാറ്റി വയ്ക്കുന്ന പഴയ  "മനുഷ്യ" യുഗത്തിലേക്ക്..
അയാളുടെ കണ്മുമ്പിൽ നടക്കുന്ന അക്രമങ്ങൾക്കും, അനീതിയ്ക്കും എതിരെ.. മനസിന്‌ വിങ്ങൽ ഉണ്ടാക്കുന്ന  പുതിയതും പഴയതുമായ തലമുറയുടെ ആഭാസങ്ങൽക്കും എതിരെ.. ഒരു കുപ്പി മദ്യത്തിനു മുമ്പിൽ ആരെയും കൊന്നൊടുക്കുന്നവർക്ക്‌ പാദ പൂജ ചെയ്യുന്നവര്ക്കെതിരെ.. എല്ലാ തലമുറകളെയും കഴുതകളാക്കി സ്വന്തം കീശ വീർപ്പിക്കുന്ന നാട് വാഴികൾക്കെതിരെ..
വരും തലമുറയ്ക് ഭയമില്ലാതെ നീതിയോടുകൂടി  ജീവിക്കാൻ..
അയാള്ക്ക് ഇ സമൂഹത്തിൽ എന്തെങ്കിലും ചെയ്യാൻ കഴിയട്ടെ..
സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന നമുക്കിടയിൽ അയാള്ക്കൊരു കൂട്ടായി ആരെങ്കിലും ഉണ്ടാകുമോ..?! അറിയില്ല..

തിരിഞ്ഞു നോക്കാതെ അയാൾ നടന്നകലുന്നു..

Friday, 27 September 2013

സുഹൃത്ത്

ഇപ്പോൾ മനസിലാകുന്നു.. 
ചെറിയ ചെറിയ സന്തോഷങ്ങൾ നഷ്ടപ്പെടുന്നതിന്റ നീറ്റൽ.. .. ലഹരിയ്ക്കും  മായ്ക്കാൻ കഴിയാത്ത മനസിന്റ വിങ്ങൽ..
ചുമ്മാ ഇരുന്നു ചീത്ത പറയാനും , ആവശ്യങ്ങള്ക്ക് കൂട്ട് വിളിക്കാനും  നൂറായിരം കൂട്ടുകാർ ഉണ്ടെങ്കിലും  നമുക്ക് ഒന്നോ രണ്ടോ പേരാവും ഉണ്ടാവുക.. ഞാൻ ആ രണ്ടാമത്തെ ആളിനായി അന്വേഷണം തുടരുന്നു..

-- vth luv vicchhu ..