Thursday 6 February 2014

സ്ഫടികം _ little personal :)


ഒരു വാതിൽ അടഞ്ഞാൽ മറ്റൊരു വാതിൽ തുറക്കും എന്ന് പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാൽ, ഒരു വാതിൽ നമ്മളായിട്ട് അടച്ചാലോ.. ??
അറിയില്ല.. ചിന്തിച്ചിട്ടുമില്ല.. ആരും ചിന്തിക്കാനും വഴിയില്ല..

എട്ടു മണിക്കൂർ ജോലി ചെയ്യ്തു മാസ ശമ്പളം വാങ്ങിക്കാനുള്ള വെറും ഒരു സ്ഥാപനം ആയിരുന്നില്ല  എനിക്ക് എൻറെ Crystal ..  ഞങ്ങൾ അവിടെ ഒരു കുടുംബം പോലെ ആയിരുന്നു.. "ദേഷ്യം വന്നു വിറയ്ക്കുന്ന സാറും, തന്റെ ശബ്ദം കൊണ്ട് ഷൊപ്ഫ്ലൊർ വിറപ്പിക്കുന്ന സാറും, സ്വന്തം വീട്ടിലെ സാധങ്ങൾ സൂക്ഷിക്കുന്ന പോലെ സ്ഥാപനത്തിലെ നൂറായിരം വസ്തുക്കൾ സൂക്ഷിക്കുന്ന സാറും, എത്ര എഴുതിയാലും തീരാത്ത രേഖകൾ തീര്ക്കുവാൻ ശ്രമിക്കുന്ന സാറും".., അവരുടെ  മനസിന്റെ സ്നേഹം കൊണ്ട് എത്രയോ വലുതായിരുന്നു അവർ എനിക്ക്.. ! എങ്കിലും, എൻറെ ജീവിതത്തിൽ  ഞാനായിട്ട് ആ വാതിൽ അടയ്ക്കേണ്ടി വന്നു..

എങ്ങോ കിടന്ന ചില  പച്ച പരിഷ്ക്കാരികൾ, ഒരു സുപ്രഭാതത്തിൽ രാജാവായപ്പോൾ, നിലവാരം കുറഞ്ഞ ചന്ത തമാശകൾ കളിച്ചപ്പോൾ, ഇങ്ങനൊന്ന് ചിന്തിക്കുന്നതിനെ കുറിച്ച് രണ്ടാമതായി ആലോചിക്കേണ്ടി വന്നില്ല. ഒരു പക്ഷെ സ്വന്തം സന്തോഷവും, സ്ഥാപനത്തിന്റെ സന്തോഷവും ഒന്നാണെന്ന് വിശ്വസിക്കുന്നവരെ തിരിച്ചറിയാൻ കഴിയാത്തത് ചിലരുടെ   വിവരമില്ലായ്മ ആവും.. വിവരമില്ലായ്മ ഒരു അലങ്കാരമായി കൊണ്ട്    നടക്കുന്നതവും.. എന്താ ചെയ്യുക !! ?

 നീറുന്ന വേദനയോടെ ആരോടും പറയാതെ ആ പടി ഇറങ്ങിയപ്പോൾ, പതിവായി വണക്കം പറയുന്ന സെക്യൂരിറ്റിക്കാരന് അപ്രതീക്ഷിതമായി ഞാൻ നന്ദി പറഞ്ഞപോൾ, ഒരു പക്ഷെ അയാള്ക്ക് എൻറെ മനസ് വായിക്കാൻ കഴിഞ്ഞിരിക്കും.. അറിയില്ല..

ഇനി ഒരു യാത്രയാണ്.. പുതിയ ഒരു കുടുംബത്തിലേക്ക്..  എത്ര  നാൾ ഉണ്ടാകും ന് അറിഞ്ഞൂടാ.. എന്താകും ന് അറിഞ്ഞുട.. മഹാ അപരാധങ്ങളും, എണ്ണിയാൽ തീരാത്ത പാപങ്ങളും ഒന്നും ചെയ്തിട്ടില്ലനു വിശ്വസിക്കുന്നത് കൊണ്ട്, എൻറെ തീരുമങ്ങൾ ഈശ്വരന്റെയും ആയിരിക്കണം എന്ന് പ്രാർഥിച്ചുകൊണ്ട്..
ധൈര്യത്തോടെ..