Saturday 14 December 2013

My Decisions _ My Destiny

'ഇനി എന്ത് ചെയ്യണം' എന്നറിയാത്ത അവസ്ഥയ്ക് എന്താ പറയുക എന്നറിഞ്ഞൂടാ.. ! ചിലപ്പോൾ മനുഷ്യ ജന്മത്തിൽ എല്ലാവര്കും ഇങ്ങനൊരു അനുഭവം ഉണ്ടായിരിക്കാം.. ഇങ്ങനൊരു നൂൽപ്പാലത്തിലൂടെ എല്ലാവരും നടന്നു പോയിട്ടുണ്ടാവാം..  ഇ ഒരു മാനസികവസ്തെയെ വിജയകരമായി കീഴ്പെടുതിയവരാകും ലോകത്തിന്റെ പല ദിക്കുകളിൽ വിജയികൾ ആയിട്ടുള്ളത് ..

'മനുഷ്യന്റെ ആഗ്രഹങ്ങൾക്ക് അറുതി ഇല്ല' എന്ന് പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട് .. പത്താം ക്ലാസിൽ നല്ല മാര്ക്ക് വേണമെന്ന അതിയായ ആഗ്രഹം എഞ്ചിനീയറിംഗ് നു റാങ്ക് കിട്ടണം അന്നായി മാറുന്നു.. റാങ്ക് കിട്ടി ആഗ്രഹം സഭാലമാകുമ്പോൾ, നല്ല ജോലി , ശമ്പളം, വീട്,  കാർ, ഭാര്യ, കുട്ടികൾ, അവരുട നല്ല ഭാവി, അവസാന നാളുകളിൽ സുഖമായി മരിക്കണം എന്ന് പോലും മനുഷ്യന്റെ ആഗ്രഹങ്ങളിൽ പെടുന്നു..

ഇതിന്റെ ഇടയ്കെപ്പോഴോ നമ്മുട ജീവിതത്തിൽ ഈശ്വരന്റെ ചെറിയ  "ട്വിസ്റ്റ്‌" ഒളിഞ്ഞിരുപ്പുണ്ട് .. വിശ്വാസവും, അവിശ്വാസവും _ ദൈവദൊഷവും, ദൈവകൃപയും - ആ ട്വിസ്റ്റിൽ ഉൾപെടുന്നു.. കൂട്ടുകാരും, ആരെയും വകവയ്ക്കതെയുള്ള കൂട്ടുകൂടലും, ആയ  ചില സന്തോഷ നിമിഷങ്ങൾ കഴിഞ്ഞാൽ ജീവിതം സീരിയസ് ആവുകയാണ്.. 'നമ്മളുടെ ഭാവി നമ്മളുട കൈകളിൽ' ആണെന്ന മനസ്സിൽ ഭയം തോന്നിപ്പിക്കുന്ന സത്യം മനസിലാക്കുന്ന ഒരു നിമിഷം ഉണ്ടാകും ഇ ജീവിതത്തിൽ..!!

 ഇ കൈകളിലെ വിരലുകല്ക്കിടയിലെ നേരിയ വിടവിലൂടെ നമ്മുടെ ജീവിതം താഴെ വീഴാതിരിക്കാൻ എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നില്ക്കുന്ന എത്രയോ പേരുണ്ടാവും ഇ ഭൂമിയിൽ __ ഇപ്പോൾ ഞാനും അവരിൽ ഒരാളാണോ ??!!