Thursday 9 April 2015

say NO 2 harthal..

ഹർത്താൽ ആവശ്യമോ അല്ലയോ, എന്ന് ചിന്തികുമ്പോൾ കഴിഞ്ഞ നാളുകളിൽ പലപ്പോഴായി പല പാർട്ടികൾ നടത്തിയിടുള്ള ഹർത്താലുകൾ പറഞ്ഞിരുന്ന ആവശ്യങ്ങൾ നടന്നു കിട്ടിയോ എന്ന് ആലോചിച്ചു നോക്കുന്നത് നന്നായിരിക്കും.. കേന്ദ്രത്തിന്റെ ജനദ്രോഹ നടപടികൾക്കെതിരെ കേരളത്തിൽ ഹർത്താൽ നടക്കുനത് ഒരുപകേഷേ കേന്ദ്രം അറിഞ്ഞുപോലും കാണില്ല.. സംസ്ഥാന സര്ക്കാരിന്റെ നടപടികൾക്കും, അഴിമതികൾക്കും എതിരെയുള്ള സമരങ്ങൾ ഒരുപക്ഷെ കേരളജനതയെ തന്നെ ലോകത്തിനു മുമ്പിൽ ലജ്ജിപ്പിക്കുന്നതും ..  പിന്നെ എന്തിന്.. ? ആര്ക്ക് വേണ്ടി.. ??!! 

വെറുതെ ഒരു ഹർത്താൽ നടത്താനോ, അതോ 'ഞങ്ങൾ പ്രതിഷേധിച്ചു' എന്ന് ആത്മ സംതൃപ്തി ഉണ്ടാവാനോ ??! ജനങ്ങൾക്ക്‌ വേണ്ടി എന്ന് പാർട്ടി പറയുമ്പോൾ, അന്നേ ദിവസം തകര്ക്കപെടുന്ന Govt വാഹനങ്ങൾ നന്നക്കുന്നതിനുള്ള ചെലവ് ഇ ജനങ്ങള് ആണല്ലോ കൊടുക്കേണ്ടത്..!? അന്നേ ദിവസം ഒരു ഓട്ടോറിക്ഷ പോലും കിട്ടാതെ പൊലിയുന്ന ജീവനും, ആ കുടുംബത്തിന്റെ സങ്കടങ്ങൽകും എന്ത് പ്രധിവിധി ഉണ്ട് ?? 

ഇതിനുമൊക്കെ പുറമേ, നമ്മടെ വ്യക്തിപരമായ ജീവിതത്തിലെ ഒരു ദിനം; അത് എങ്ങനെ ജീവിക്കണം, എന്ത് ചെയ്യണം, എവിടെ പോകണം എന്ന് തീരുമാനിക്കുനത് ഓരോ വ്യക്തികളുമാണ്. അത് ഒരു പാർട്ടി യ്കും തീറെഴുതി കൊടുത്തിട്ടില്ല. ആ വ്യക്തി സ്വാതത്ര്യത്തെ ഹര്ത്താലിന്റെ പേരില് ഭീഷണി പെടുതുന്നതും, തടയുന്നതും, മർദിക്കുന്നതും, ഏത് നീതിയാണ് ??!!

പ്രിയ ഹർത്താൽ അനുകൂലികളെ, അടിക്കടിയുള്ള ഹർത്താലുകൾ കൊണ്ട് നിങ്ങൾ ഒരു തലമുറയിലെ ജനങ്ങളെ ഒരുപരിധിവരെ മടിയന്മാരക്കുക മാത്രമാണ് ചെയ്തത്. അതല്ലാതെ ഇവിടെ ഒരു മാറ്റവും സംഭവിച്ചിട്ടില്ല.. വരും തലമുറയെ കൂടി ഇരുട്ടിന്റെ വഴിയിലേക്ക് നയിക്കതിരുന്നുകൂടെ...!!

Monday 30 March 2015

എൻറെ നഷ്ടങ്ങൾ..

എല്ലാരുടെയും ജീവിതത്തിൽ  നഷ്ടങ്ങൾ സംഭാവിക്കുനുണ്ട്.. പക്ഷെ പ്രണയം നഷ്ടപെടുന്നവരുടെ വേദന മാത്രമേ നമ്മൾ അറിയൂ.. അല്ലെങ്കിൽ അറിയാൻ ശ്രമിക്കുകയുള്ളൂ.. സുഹൃത്തുക്കൾ, സഹോദര ബന്ധങ്ങൾ അകലുമ്പോൾ ഉള്ളതും വേദന ആണ്. ആരും അറിയാതെയും ആരോടും പറയാതെയും നമ്മൾ 'ഒന്നും സംഭവിച്ചിട്ടില്ല' എന്ന് അഭിനയിച്ചു തീർത്തു ജീവിക്കുന്ന നഷ്ടപെടലുകൾ..
ആര്ക്ക്,എവിടെ 'തെറ്റ്' സംഭവിച്ചു എന്ന് ചികഞ്ഞു നമ്മൾ തിരിച്ചു വരുമ്പോഴേക്കും ദിവസങ്ങളും, മാസങ്ങളും, വര്ഷങ്ങളും കഴിഞ്ഞു പോയിട്ടുണ്ടാവും. നമുക്ക് ഓടിയെത്താൻ കഴിയുന്നതിനെക്കാൾ ദൂരത്തിൽ ബന്ധങ്ങളും പോയ്മര്ഞ്ഞിട്ടുണ്ടാവും..
സ്നേഹം, ഇഷ്ടം  -- അത് ജീവനുല്ലതിനോടും, ഇല്ലാതാതിനോടും നമ്മുടെ ഹൃദയത്തിൽ നു തോന്നുന്ന വികാരം.. അത് നഷ്ടപെടുമ്പോൾ ഉണ്ടാവുന്ന വേദന എല്ലായിടത്തും, എല്ലാ ജീവജാലങ്ങൾക്കും ഒരെപോലെയായിരിക്കും ..സത്യസന്ധമായ ബന്ധങ്ങൾ അകലുമ്പോൾ വേദനയോടൊപ്പം  ഓര്മകളും..
ചിലർ നമ്മുടെ ജീവിതത്തിൽ  ഉണ്ടാക്കുന്ന വിള്ളലുകല്ക് പകരമായി മറ്റൊരാൾ ഉണ്ടാവില്ല, ആ തിരിച്ചറിവ് ഉണ്ടാവാത്തതാണ് പല നഷ്ടങ്ങൾക്കും കാരണം. ഇപ്പോൾ പലരും ചെറിയ പിണക്കങ്ങളുടെ പേരിൽ അകന്നുപോവാൻ ശ്രെമിക്കുമ്പോൾ, അവരെ വളരെ ദൂരേയ്ക്ക് വിടാതെ മനസ്സിൽ ചേർത്ത് പിടിയ്ക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല..